താരക-മാരക ഉപാസന രീതിക്ക്
അനുസൃതമായി കൂവളയില അർപ്പിക്കേണ്ടത് എങ്ങനെ ?
കൂവളയിലയിൽ താരക ശിവതത്ത്വവും അതിന്‍റെ ഞെട്ടിൽ മാരക ശിവതത്ത്വവുമുണ്ട്.
1. ശിവന്‍റെ താരക രൂപത്തെ
(ഭക്തന്മാരെ അനുഗ്രഹിക്കുന്ന രൂപം) ആരാധിക്കുന്നവർ
മിക്ക ഉപാസകരുടേയും സ്വഭാവം താരക സ്വരൂപത്തിലുള്ളതായിരിക്കുന്നതിനാൽ ശിവന്‍റെ താരക ഉപാസന അവരുടെ പ്രകൃതിയുമായി ചേരുന്നതും അവരുടെ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യമാകുകയും ചെയ്യുന്നു. ശിവന്‍റെ താരക തത്ത്വത്തിന്‍റെ ഗുണം ലഭിക്കാൻ ഇത്തരത്തിലുള്ളവർ കൂവളയിലയുടെ ഞെട്ട് ശിവലിംഗത്തിലേക്കും അഗ്രം തന്‍റെ നേർക്കുമായി വച്ച് അർപ്പിക്കുക. (ബില്വന്തുന്യുബ്ജം സ്വാഭിമുഖ-അഗ്രഞ്ച.)
2. ശിവന്‍റെ മാരക രൂപത്തെ
(അസുരന്മാരെ വധിക്കുന്ന രൂപം) ആരാധിക്കുന്നവർ
താന്ത്രിക പദ്ധതിയനുസരിച്ച് ഉപാസന ചെയ്യുന്നവർ മാരക രൂപത്തിന്‍റെ ഉപാസന ചെയ്യുന്നു. ഇത്തരത്തിലുള്ളവർ ശിവന്‍റെ മാരക രൂപത്തിന്‍റെ ഗുണം നേടിയെടുക്കാൻ കൂവളയിലയുടെ അഗ്രം ഭഗവാനിലേക്കും ഞെട്ട് വ്യക്തിയിലേക്കുമായി വച്ച് കൂവളയില അർപ്പിക്കുക.
ശിവലിംഗത്തിൽ ആഹത് (ശിവലിംഗത്തിൽ വെള്ളം വീഴുന്പോൾ ഉണ്ടാകുന്ന) നാദത്തിന്റേയും അനാഹത് (സൂക്ഷ്മ) നാദത്തിന്റേയും പവിത്രകങ്ങൾ (സൂക്ഷ്മ കണങ്ങൾ) ഉണ്ട്. ഈ രണ്ടു പവിത്രകങ്ങൾ, കൂടാതെ അർപ്പിക്കപ്പെട്ട കൂവള ദളത്തിലെപവിക്രങ്ങളും ചേർന്ന് മൂന്നു തരത്തിലുള്ള പവിത്രകങ്ങളെ ആകർഷിക്കാനായി ത്രിദളങ്ങളുള്ള കൂവളയില ശിവന് അർപ്പിക്കുന്നു. കൂവളത്തിന്‍റെ തളിരിലകൾ, ആഹത് (നാദഭാഷ) ധ്വനിയേയും അനാഹത് (പ്രകാശഭാഷ) ധ്വനിയേയും യോജിപ്പിക്കുന്നു. കൂവളയില അർപ്പിക്കുന്പോൾ അതിനെ ലിംഗത്തിന്മേൽ കമഴ്ത്തി വച്ച് ഞെട്ട് നമ്മുടെ നേരെ വരുന്ന രീതിയിൽ വയ്ക്കുന്നു. മൂന്ന് ഇലകളിൽ നിന്നും ഒന്നിച്ചു വരുന്ന ശക്തി ഉപാസകരിലേക്ക് വരുന്നതിനുവേണ്ടിയാണ് ഇങ്ങനെ വയ്ക്കുന്നത്. ഈ മൂന്നു പവിത്രകങ്ങളുടെ ഒന്നിച്ചുള്ള ശക്തി ത്രിഗുണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്നു.
കൂവളയില അർപ്പിക്കുന്നതിന്‍റെ
രീതിപ്രകാരം വ്യഷ്ടി (വ്യക്തിഗത) നിലയിലും സമഷ്ടി
(സമൂഹത്തിന്‍റെ) നിലയിലും ഉണ്ടാകുന്ന ശിവതത്ത്വത്തിന്‍റെ ഗുണം
കൂവളയിലയുടെ ഞെട്ട് ശിവലിംഗത്തിലേക്കും അഗ്രം നമ്മളിലേക്കും തിരിച്ച് കൂവളയില അർപ്പിക്കുന്പോൾ, കൂവളയിലയുടെ അഗ്ര ഭാഗത്തു നിന്ന് ശിവതത്ത്വം അന്തരീക്ഷത്തിൽ കൂടുതൽ അളവിൽ വ്യാപിക്കുന്നു. ഈ രീതിയിൽ കൂവളയില അർപ്പിക്കുന്നതിലൂടെ സമഷ്ടിക്ക് (സമൂഹത്തിന്) ശിവതത്ത്വത്തിന്‍റെ ഗുണം കൂടുതലായി ലഭിക്കുന്നു. മറിച്ച്, കൂവളയിലയുടെ ഞെട്ട് നമ്മളിലേക്കും അഗ്രം (മുന) ശിവലിംഗത്തിലേക്കും തിരിച്ച് കൂവളയില അർപ്പിക്കുന്പോൾ ശിവതത്ത്വം കൂവളയില അർപ്പിക്കുന്നവന് മാത്രം ലഭിക്കുന്നു. ഈ രീതിയിൽ കൂവളയില അർപ്പിക്കുന്പോൾ ശിവതത്ത്വത്തിന്‍റെ ഗുണം വ്യഷ്ടി (വ്യക്തിഗത) നിലയിൽ മാത്രം ലഭിക്കുന്നു.
കൂവളയില കമഴ്ത്തി വച്ച് അർപ്പിക്കുന്നതിന്‍റെ കാരണമെന്ത് ?
കൂവളയില ശിവലിംഗത്തിൽ കമഴ്ത്തി അർപ്പിക്കുന്പോൾ അതിൽനിന്നും നിർഗുണ നിലയിലെ സ്പന്ദനങ്ങൾ കൂടുതൽ അളവിൽ പ്രക്ഷേപിക്കപ്പെടുന്നു. അതിനാൽ കൂവളയിലയുടെ കൂടുതൽ ഗുണം ഭക്തന് ലഭിക്കുന്നു.