ശ്രീ അന്നപൂർണാദേവിയാണ് അടുക്കളയിലെ പ്രധാന ഉപാസന മൂർത്തി. ദേവി ഞങ്ങൾക്ക് ഭക്ഷണം നൽകുന്നു. ശ്രീ അന്നപൂർണാദേവി പാർവതി ദേവിയുടെ അവതാരമാണ്. ഒരു വധു തന്റെ ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ, വധുവിന്റെ അമ്മ ശ്രീ അന്നപൂർണാദേവിയുടെ ഒരു വിഗ്രഹം അവള്‍ക്ക് സമ്മാനിക്കുന്നു. മകളും പുതിയ കുടുംബവും ഒരിക്കലും ഭക്ഷണത്തിന് കുറവ് അനുഭവികരുത് എന്നതാണ് ആശയം. മകൾ ദിവസേന ഭക്തിയോടെ ശ്രീ അന്നപൂർണാദേവിയുടെ പൂജ നടത്തുകയും പ്രാർത്ഥനയും നന്ദിയും നൽകുകയും ചെയ്താൽ, ശ്രീ അന്നപൂർണാദേവി എപ്പോഴും പ്രസാദിക്കും.
സനാതൻ സംസ്ഥയുടെ എല്ലാ ആശ്രമങ്ങളിലും ശ്രീ അന്നപൂർണാദേവിയുടെ വിഗ്രഹം അടുക്കളയിൽ വയ്ക്കുന്നു. പൂജയും, നൈവേദ്യവും ദേവിക്ക് ദിവസേന അർപ്പിക്കുന്നു. നൈവേദ്യം എന്ന നിലയിൽ ദേവിക്ക് അർപ്പിച്ച ഭക്ഷ്യവസ്തുക്കൾ ബാക്കി ഭക്ഷ്യവസ്തുക്കളുമായി ചേര്‍ത്ത് പിന്നീട് സാധകര്‍ക്ക് നൽകുന്നു. ഒരാൾ ശ്രീ അന്നപൂർണാദേവിയുടെ വിഗ്രഹം ദര്‍ശിക്കുമ്പോള്‍, എല്ലാ ജീവജാലങ്ങളോടും ഉള്ള ദേവിയുടെ അനന്തമായ സ്നേഹം മനസ്സിലാക്കുവാൻ സാധിക്കുന്നു. വിവിധതരം ഭക്ഷണം നൽകി എല്ലാവരോടും ദേവി സ്നേഹം പ്രകടിപ്പിക്കുന്നു. ഒരു സാധാരണ വ്യക്തിയുടെ വീട്ടിലുള്ള ദേവിയുടെ വിഗ്രഹത്തിന്റെ കാര്യത്തിലും ഇത് അനുഭവപ്പെടുന്നു.
1. ശ്രീ അന്നപൂർണാദേവിയുടെ സൂക്ഷ്മ സവിശേഷതകൾ
അന്നപൂർണ ദേവിയുടെ സൂക്ഷ്മ ചിത്രം
ശ്രീ അന്നപൂർണാദേവിയുടെ കണ്ണുകളിൽ ഒരാൾക്ക് അനുകമ്പ അനുഭവപ്പെടാൻ സാധിക്കും.
2. ശ്രീ അന്നപൂർണാദേവിയോട് ഭക്തിയോടുകൂടി
പ്രാര്‍ഥിച്ചപ്പോള്‍ ഉണ്ടായ ആത്മീയ അനുഭവങ്ങൾ
A. ഭക്തിഭാവത്തോടുകൂടി പ്രാര്‍ഥിച്ചപ്പോള്‍
ശ്രീ അന്നപൂർണാദേവിയോടുള്ള ശരണാഗത ഭാവം വർദ്ധിക്കുന്നു
കുറച്ചു ദിവസങ്ങളായി, ഒരു സാധകന് പതിവായി ഭക്ഷണത്തിനു മുൻപ് പ്രാർത്ഥിക്കുക, ഭക്ഷണത്തിന് ശേഷം കൃതജ്ഞത പറയുക, ഭക്ഷണം കഴിക്കുമ്പോൾ ഗുരു നൽകിയ പ്രസാദമാണ് ഭക്ഷണം എന്ന ഭാവം ഉണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പതിവായി നടത്താൻ കഴിഞ്ഞില്ല. അതിനിടയിൽ അദ്ദേഹം ചില നിശ്ചിത പ്രാർത്ഥനകൾ നടത്തും, പക്ഷേ അവ യാന്ത്രിക രീതിയിലായിരിക്കും. വളരെ ദിവസങ്ങൾക്ക് ശേഷം അയാൾക്ക് തന്റെ തെറ്റ് മനസ്സിലായി. ഭക്തിഭാവത്തോടുകൂടി പ്രാർത്ഥിക്കാൻ അദ്ദേഹം ശ്രമിച്ചു, വിവിധ തരം പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ മനസ്സിൽ വന്നു. ഒരു ദിവസം അദ്ദേഹം പ്രാർത്ഥിച്ചു, ‘അന്നപൂർണാദേവി! എന്റെ മനസ്സ്, ശരീരം, ബുദ്ധി എന്നിവ സാത്വികമാണെങ്കിൽ മാത്രമേ പരാത്പര ഗുരു ഡോ. ആഠവലെ എന്നെ അദ്ദേഹത്തിന്റെ ധര്‍മകാര്യത്തിനുള്ള മാധ്യമമായി ഉപയോഗിക്കുകയുള്ളൂ; അതിനാൽ, ഈ ഭക്ഷണത്തിന്റെ മാധ്യമത്തിലൂടെ എന്റെ ശരീരവും മനസ്സും ബുദ്ധിയും ശുദ്ധീകരിക്കുക’. അന്നുമുതൽ, ശ്രീ അന്നപൂർണാദേവിക്കുള്ള അദ്ദേഹത്തിന്റെ ഭാവം വർദ്ധിക്കാൻ തുടങ്ങി.
B. ഭക്തിഭാവത്തോടുകൂടി പ്രാര്‍ഥിച്ചപ്പോള്‍
ശ്രീ അന്നപൂർണാദേവി ഒരു വെള്ളി താലത്തിൽ നിൽക്കുന്നുവെന്ന് അനുഭവപ്പെട്ടു
ഒരു സാധിക എല്ലാ വസ്തുക്കളോടും എപ്പോഴും പ്രാർത്ഥിക്കുകയും പ്രാർത്ഥനയ്ക്ക് ശേഷം ഒരു പ്രകാശം അനുഭവിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നിരുന്നാലും, പാചകം ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് പ്രാർത്ഥിക്കുമ്പോൾ അവൾക്ക് ഒന്നും അനുഭവപ്പെടാറില്ല. അവളുടെ പ്രാർത്ഥന ഭക്തിയോടുകൂടി ആകുന്നില്ല എന്ന് അവൾക്ക് തോന്നി. 2004-ൽ, ഒരിക്കൽ ശ്രീ അന്നപൂർണാദേവിയോട് ഭാവത്തോടുകൂടി ഒരു പ്രാർത്ഥന നടത്തിയപ്പോൾ, ശ്രീ അന്നപൂർണാദേവി വെള്ളി താലത്തിൽ നിൽക്കുന്നതായി അവൾക്ക് അനുഭവപെട്ടു.